Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Problem

Thiruvananthapuram

കു​ടും​ബ​പ്ര​ശ്ന​ം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

കോ​വ​ളം : കു​ടും​ബ​പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് പേ​ർ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. തി​രു​വ​ല്ലം പൂ​ങ്കു​ളം ക​ല്ല​ടി​ച്ചാ​ൻ​മൂ​ല പ​ഴ​വി​ള വീ​ട്ടി​ൽ യ​ദു​വി​നാ​ണ് (22) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ പൂ​ങ്കു​ളം പാ​റ​വി​ള മു​സ്‌ലിം പ​ള്ളി​ക്ക് സ​മീ​പം പ​ഴ​വി​ള വീ​ട്ടി​ൽ ജി​ബി​ൻ (23), ജി​തി​ൻ (22) എ​ന്നി​വ​രെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി 9.45 ഓ​ടെ​യാ​ണ് പാ​റ​വി​ള മു​സ്‌ലിം പ​ള്ളി​ക്ക് സ​മീ​പം​ വ​ഴി വ​രി​ക​യാ​യി​രു​ന്ന യ​ദു​വി​നെ ഒ​ന്നാം പ്ര​തി​യാ​യ ജി​ബി​ൻ കൈ​യി​ൽ ക​രു​തി​വ​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്ത് വെ​ട്ടു​ക​യും ജി​തി​ൻ മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യ​ദു ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​താ​യും കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up